വടക്കാഞ്ചേരി കൂട്ട ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ പേര് പരസ്യമാക്കിയ കെ. രാധാകൃഷ്ണന് സിപിഎം വനിത നേതാക്കളുടെ പിന്തുണ. ടി.എന്‍ സീമയ്ക്ക് പിറകെ രാധാകൃഷ്ണനെ പിന്തുണച്ച് മന്ത്രി കെ.കെ ശൈലജയും രംഗത്തെത്തി.
രാധാകൃഷ്ണന് പറഞ്ഞത് വലിയ തെറ്റായി കരുതുന്നില്ലെന്നും ശൈലജ മാധ്യമങ്ങളോട് പ്രതികരിച്ചു. അപമാനിക്കാനായി ചെയ്തതാണെന്ന് വിചാരിക്കുന്നില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.
അതേസമയം സമൂഹത്തിന്റെ നാനാ തുറയില്‍ നിന്ന് കെ. രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. സാറാ ജോസഫ്, കെ അജിത തുടങ്ങിയവര്‍ സിപിഎം ജില്ല സെക്രട്ടറിക്കെതിരെ രംഗത്തെത്തി.
Discussion about this post