സിംഗപൂര്‍: ഇന്ത്യന്‍ പുരുഷ ടീമിനു പിന്നാലെ വനിതകളും എഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിലും ഇന്ത്യ ജേതാക്കള്‍. സിംഗപ്പൂരില്‍ നടന്ന നാലാമത് വനിതാ ഏഷ്യന്‍ ട്രോഫിയില്‍ ചൈനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കപ്പുയര്‍ത്തിയത്.
അറുപതാം മിനുറ്റില്‍ ദീപിക നേടിയ ഗോളിലൂടെ ഇന്ത്യ വിജയം കുറിക്കുകയായിരുന്നു.
പരമ്പരയില്‍ ഉടനീളം മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. തോല്‍വിയറിയാതെ മുന്നേറിയ ഇന്ത്യയെ കഴിഞ്ഞ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചൈന തോല്‍പ്പിച്ചിരുന്നു. ഇതിനുള്ള പ്രതികാരം കൂടിയായി കലാശക്കളിയിലെ വിജയം
Discussion about this post