ലഡാക്ക്: ചൈനയുടെ എതിര്‍പ്പ് മറികടന്ന് ലഡാക്കില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം. ജലസേചന ആവശ്യത്തിനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ഇന്ത്യന്‍ സൈന്യം ജോലി പൂര്‍ത്തിയാക്കി. ലഡാക്കിലെ ഡെംചോക്കില്‍ ഗ്രാമങ്ങളിലേക്ക് ജലമെത്തിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയാണ് സൈന്യത്തിന്റെ സാങ്കേതിക വിദഗ്ദ്ധര്‍ പൂര്‍ത്തിയാക്കിയത്. പൈപ്പ് ലൈന്‍ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് ചൈനയുടെ അതിര്‍ത്തി പോലീസ് സ്ഥലത്തെത്തുകയും ജോലി തടയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൈന്യം സ്ഥലത്തെത്തുകയും പ്രതിരോധം ഒഴിച്ചുള്ള ജോലികള്‍ അതിര്‍ത്തിയില്‍ ചെയ്യുന്നതിനെ എതിര്‍ക്കാന്‍ ചൈനയ്ക്ക് അവകാശമില്ലെന്നും പ്രഖ്യാപിച്ചു.
യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് പോലീസ് ടെന്റുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സൈന്യവും ഐ ടി ബി പി യും ഇത് തടഞ്ഞു. ഇതോടെ ടെന്റ് നിര്‍മാണത്തിനുള്ള സാമഗ്രികള്‍ കൊണ്ടുവന്നത് തിരിച്ചു സൈനിക ക്യാമ്പിലേക്ക് കൊണ്ടുപോകാന്‍ ചൈനീസ് അതിര്‍ത്തി പോലീസ് നിര്‍ബന്ധിതരായി
ഐ ടി ബി പി പട്രോള്‍ ശക്തിപ്പെടുത്തിയതിനു ശേഷം ചൈനയുടെ കടന്നുകയറ്റം ഏറെക്കുറെ ദുര്‍ബ്ബലമായിരുന്നു. അതിര്‍ത്തിയിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് ഇന്ത്യന്‍ സൈന്യത്തിന് വേഗത്തില്‍ നീക്കം നടത്താന്‍ സഹായിച്ചു. പൈപ്പ് ലൈന്‍ ജോലി ചൈഈസ് പോലീസ് തടഞ്ഞ ഉടന്‍ തന്നെ തൊട്ടടുത്ത് വ്യോമസേന വിമാനമിറക്കി ശക്തിപ്രകടനം നടത്തിയതും ശ്രദ്ധേയമായി.
Discussion about this post