അറേബ്യന്‍നാടുകളില്‍ ധാരളമായി ഉണ്ടാകുന്ന ഈത്തപ്പഴം വളരെ ഔഷധ ഗുണങ്ങള്‍ ഉള്ളവയാണ്. ഉദരസംബന്ധമായ അസുഖങ്ങള്‍ കുറക്കാന്‍ ഈത്തപ്പഴത്തിനു കഴിയും. മദ്യപാനം മൂലം ശരീരത്തിലുണ്ടാകുന്ന വിഷാംശങ്ങളെ പുറന്തള്ളാന്‍ 4/5 ഈത്തപഴം ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവെച്ചു കുതിര്‍ന്നതിനുശേഷം കൈകൊണ്ട് നന്നായി ഞെരടി വെള്ളത്തിനോടൊപ്പം കുടിക്കുന്നത് നല്ലതാണ്.
ഒരുപിടി കാരയ്ക്കാ ആട്ടിന്‍ പാലില്‍ ഇട്ടു കുതിര്‍ന്നത്തിനുശേഷം പാലിനോടൊപ്പം വെറും വയറ്റില്‍ കഴിച്ചാല്‍ തമക ശ്വാസം കുറയും.
ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഈത്തപ്പഴം ദിവസേന ഭക്ഷിച്ചാല്‍ ഗര്‍ഭസ്ഥശിശു ആരോഗ്യത്തോടും നല്ല നിറത്തോടും കൂടിയുള്ളവരായിരിക്കും.
ഈത്തപ്പഴവും, അമുക്കുരവും സമം എടുത്ത് നല്ല നാടന്‍ പശുവിന്‍ പാലില്‍ 12 മണിക്കുര്‍ ഇട്ടു വെച്ച് കിടക്കുന്നതിന് 2 മണിക്കുര്‍ മുന്‍പ് കഴിച്ചാല്‍ ലൈംഗിക ശക്തി വര്‍ദ്ധിക്കും.
ഈത്തപ്പഴക്കുരു പൊടിച്ച് നല്ലെണ്ണയില്‍ ചാലിച്ച് നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും. ഈത്തപ്പഴത്തിന്റെ ഉപയോഗം കൊണ്ട് നല്ല ഓജസ്സും ധാതു ബലവും പ്രായത്തേക്കാള്‍ കുറഞ്ഞ യുവത്വവും, ഉള്ളവരായി
Discussion about this post