മലപ്പുറം: മലപ്പുറം ജില്ലയുടെ ഭരണം സൈന്യം ഏറ്റെടുക്കുമെന്ന് വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നു.
ജില്ലയില്‍ ഒരു സ്ഫോടനം കൂടി നടന്നാല്‍ സൈന്യത്തിന് ഇക്കാര്യം എളുപ്പമാകും. ജില്ലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്താല്‍ ജീവിതം ദുസഹമായിരക്കുമെന്നും ഓഡിയോ സന്ദേശം പറയുന്നു. സ്ത്രീ ശബ്ദത്തിലാണ് ഓഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെ നഗ്നശരീരങ്ങളുടെ ചിത്രം സഹിതമാണ് സന്ദേശം പ്രചരിക്കുന്നത്. താന്‍ മുസ്ലീം ഇതര മതവിശ്വാസിയാണെന്ന് ഓഡിയോ സന്ദേശം പറയുന്ന യുവതി പറയുന്നു. മുസ്ലീം വീടുകളിലും മോസ്കുകള്‍ക്ക് സമീപത്തെ ഏതെങ്കിലും കെട്ടിടങ്ങളിലും സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റണമെന്നും ഓഡിയോയില്‍ പറയുന്നു. ആധികാരികത വ്യക്തമല്ലാത്ത വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്ന വിവരം ദ ഹിന്ദു ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മലപ്പുറം കളക്ട്രേറ്റ് വളപ്പിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സൈനികാധികാര നിയമമായ അഫ്സ്പ നടപ്പിലാക്കണമെന്നും ജില്ലാ ഭരണം സൈന്യത്തിന് കൈമാറണമെന്നും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടിരുന്നു.
Discussion about this post