ഡല്‍ഹി: വിമുക്ത ഭടന്റെ ആത്മഹത്യയെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്തി അരവിന്ദ് കെജ്രിവാള് അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരം കൊടുക്കുന്നത് ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. അഡ്വക്കേറ്റ് അവധ് കൗശിക് നല്കിയ പരാതിയില്‍ ആണ് കോടതി സ്റ്റേ ചെയ്തത്. ആത്മഹത്യ ചെയ്ത എല്ലാ സൈനികര്‍ക്കും അരവിന്ദ് കെജ്രിവാള് നഷ്ടപരിഹാരമായി ഒരു കോടി രൂപ കൊടുക്കുമോ എന്ന് പരാതിക്കാരന് ചോദിച്ചു.
മരണത്തിനു പിന്നിലെ ദുരൂഹതകള്‍ മാറ്റണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആദ്യം അതിന്റെ സത്യാവസ്ഥകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കൗശിക് കോടതിയില്‍ നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. സൈനികന്റെ മരണത്തിനു ശേഷം രാഷ്ട്രീയ മുതലെടുപ്പുകള്‍ നടന്നതായും കെജ്രിവാളും രാഹുല്‍ ഗാന്ധിയും പോലീസ് സ്റ്റേഷനിലും ആശുപത്രിയിലും ധര്‍ണ്ണ നടത്തിയതിലും ദുരൂഹതയുള്ളതായി പരാതിക്കാരന് പറയുന്നു.
Discussion about this post