ജറുസലേം: ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി ഈ ആഴ്ച അമേരിക്ക സന്ദര്‍ശിക്കും. ഇറാനുമായുള്ള പ്രശ്നങ്ങള്‍ പരഹരിച്ച് സുരക്ഷ കാര്യങ്ങളിലെ സഹകരണം തുടര്‍ന്നു കൊണ്ടു പോകുക എന്ന ലക്ഷ്യമാണ് സന്ദര്‍ശനത്തിനു പിന്നില്‍. ഇസ്രയേല്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ ഹെര്‍സി ഹലേവിയാണ് അമേരിക്കയിലെത്തുന്നത്.
അമേരിക്കന്‍ പ്രതിരോധ രംഗത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ഹെര്‍സി ഹലേവി ര്‍ച്ചകള്‍ നടത്തും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ഇറാനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒബാമയെ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിന് ഏറെ നയതന്ത്ര പധാന്യമുണ്ട്.
Discussion about this post