നാഗാലാന്റിലെ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് കാണിക്കുന്ന ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നു. നേരത്തെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ല എന്നവകാശപ്പെട്ട് ജനക്കൂട്ടം തല്ലിക്കൊന്ന ഹരീദ് ഖാന്റെ സഹോദരന് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സോഷ്യല്‍മീഡിയകളില്‍ ഫരീദ്ഖാന് അനുകൂലമായ പ്രതികരണങ്ങള്‍ വ്യാപകമാകുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി എന്ന് കാണിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്.
ഇതിനിടെ ജയില്‍ ഭേദിച്ച് ബലാത്സംഗക്കുറ്റം ആരോപിച്ച് യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊന്ന സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഫരീദ്ഖാനെ തിരിച്ചറിഞ്ഞിട്ടുണ്ട്. 19കാരിയായ നാഗാ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ചാണ് സയ്യിദ് ഫരീദ് ഖാനെ ജയില്‍ നിന്ന് പുറത്തെത്തിച്ച് ശേഷം ഒരു കൂട്ടം ആളുകള്‍ അടിച്ചുകൊന്നത്. പ്രതികളെ സംബന്ധിച്ച് പോലിസിന് ഇനിയും വ്യക്ത വന്നിട്ടില്ലെന്നാണ് സൂചന.
ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ടെലികോം, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചരയത്തിലാണ് ഇത്.
യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവം നാഗാലാന്റിന്റെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിച്ചു എന്ന് മുഖ്യമന്ത്രി ടി ആര് സിലിയാങ്ങ് പ്രതികരിച്ചു.
Discussion about this post