കൊച്ചി: കൊല്ലം, മലപ്പുറം ഉള്‍പ്പെടെ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കളക്ടറേറ്റ്, കോടതി വളപ്പുകളില്‍ നടന്ന സ്ഫോടനത്തിന് പിന്നിലെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് കരുതുന്ന അല്‍ ഉമ നേതാവ് അബൂബക്കര്‍ സിദ്ധിഖിയുടെ ചിത്രം പുറത്ത്. തമിഴ്നാട്, കര്‍ണ്ണാടക ആന്ധ സര്‍ക്കാരുകള്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന ഇയാള്‍ ചെന്നൈയില്‍ മാത്രം 8 ബോംബ് സ്ഫോടന കേസുകളില്‍ പ്രതിയാണ്. റിപ്പോര്‍ട്ടര്‍ ചാനലാണ് ഇയാളുടെ ചിത്രം പുറത്തു വിട്ടത്.
നെല്ലൂര്‍, ചിറ്റൂര്‍, മൈസൂരു എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനത്തിനു പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് ദേശായ അന്വേഷണ ഏജന്‍സിയുടെ നിഗമനം. തമിഴ്നാട് ക്യൂ ബ്രാഞ്ചും ആന്ധ്ര ഭീകര വിരുദ്ധ സ്ക്വാഡും ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. നവംബര്‍ ഒന്നിന് മലപ്പുറത്ത് നടന്നതും അമോണിയം നൈട്രേറ്റ് ഉപയോഗിച്ചുള്ള സ്ഫോടനമെന്ന്സ്ഥി രീകരിച്ച് കൊണ്ടുള്ള രാസ പരിശോധനഫലം കേരള പൊലീസിന് ലഭിച്ചു. ഇതോടെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ അല്‍ ഉമ എന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം ബലപ്പെടുകയാണ്.
അബൂബക്കര്‍ സിദ്ദിക്കിയേയും കൂട്ടാളികളേയും അന്വേഷിച്ച് പൊലീസ് വീണ്ടും നാഗപട്ടണത്തേക്ക് തിരിച്ചു. മലപ്പുറം സ്ഫോടനത്തിനു പിന്നില്‍ ബേസ് മൂവ്മെന്റ് എന്ന സംഘടനയാണെന്ന് നേരത്തെ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു. സ്ഫോടനം നടന്ന സ്ഥലത്തു നിന്നും ലഭിച്ച തെളിവുകളില്‍ നിന്നാണ് ബേസ് മൂവ്മെന്റ് എന്നു തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് ഭാഷ്യം. ബേസ് മൂവ്മെന്റ് അല്‍ ഉമയെന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടുള്ളതാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
93 കോയമ്പത്തൂര്‍ സ്ഫോടനത്തിനു ശേഷം അപ്രത്യക്ഷമായ അല്‍ ഉമ എന്ന സംഘടന പിന്നീട് 2013-ല്‍ നടന്ന ബംഗ്ലൂര് ചെന്നൈ പാട്ന സ്ഫോടനത്തിനു പിന്നാലെയാണ് സിദ്ദിഖിയുടെ പേര് വീണ്ടു ഉയര്‍ന്നു വരുന്നത്. അന്ന് നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇയാള്‍ തന്നെയാണെന്ന് പിടിയിലായവര്‍ പൊലീസിനോട് സമ്മതിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിദ്ദിഖിയുടെ സംഘടനയ്ക്ക് ശക്തമായ വേരോട്ടമുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന സ്ഫോടനങ്ങളിലൂടെ പുറത്തുവരുന്നതെന്നാണ് ഇപ്പോള്‍ നിഗമനം.
Discussion about this post