കോഴിക്കോട്: നാളെ മുതല്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല കടയടപ്പുസമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപനസമിതി. ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന തീരമാനത്തിനില്ലെന്നും സംഘടനാ പ്രസിഡന്റ് ടി നസുറുദ്ദീന് വ്യക്തമാക്കി. നോട്ടു പ്രതിസന്ധിയെ തുടര്‍ന്നാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. നേരത്തെ, നോട്ടുകള്‍ പിന്‍വലിച്ചത് കച്ചവടത്തെ ബാധിച്ചുവെന്ന് വ്യക്തമാക്കിയാണ് കടയടപ്പു സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് സമരത്തില്‍നിന്ന് പിന്മാറാന് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്. നോട്ടുപ്രതിസന്ധിയുമായി ബന്ധപ്പെട്ട് വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന് ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റം.
Discussion about this post