മുംബൈ: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണത്തെ രാജ്യത്തെ 82 ശതമാനം ജനങ്ങള്‍ പിന്തുണയ്ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചത് സംബന്ധിച്ച്, ആഗോള സാമ്പത്തിക-അഭിപ്രായ സര്‍വേ സംരംഭമായ ഐ പി എസ് ഒ എസുമായി സഹകരിച്ച് ഇന്‍ഷോര്‍ട്ട്സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
രാജ്യത്തെ കള്ളപ്പണവും കള്ളനോട്ടും നിര്‍മാര്‍ജനം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നടപടിയ്ക്ക് പൊതുജനം ഉറച്ച പിന്തുണ നല്‍കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് സര്‍വേ ഫലങ്ങള്‍. ആഗോള സാമ്പത്തിക-അഭിപ്രായ സര്‍വേ സംരംഭമായ ഐ പി എസ് ഒ എസുമായി സഹകരിച്ച്, ഇന്‍ഷോര്‍ട്ട്സ് നവംബര്‍ 9 ന് ശേഷം രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടത്തിയ അഭിപ്രായ സര്‍വേയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയിലൂടെ കള്ളപ്പണം നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം പേര് വ്യക്തമാക്കുന്നു. അതേ സമയം എ ടി എം വഴി ദിനം പ്രതി പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 രൂപയായി ചുരുക്കിയതിനെ 52 ശതമാനം പേര് വിയോജിപ്പ് പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ച് ലക്ഷത്തിലേറെ പേര് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തു. ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവയടക്കം രാജ്യത്തെ 10 പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സര്‍വേ സംഘടിപ്പിച്ചത്. പരിഷ്കൃതവും, ഊര്‍ജ്വസ്വലവുമായ ഇന്ത്യ കെട്ടിപ്പെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയിലൂടെ സാധിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത യുവജനതവിഭാഗങ്ങള് അഭിപ്രായപ്പെട്ടതായി ഐപിഎസ്ഒഎസ് സിഇഒ അമിത് അദാര്‍ക്കര്‍ വ്യക്തമാക്കി.
Discussion about this post