ഡല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരന് നല്കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ട സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഡല്‍ഹി വഴിയുള്ള ഹൈദരാബാദ്-ഷിക്കാഗോ വിമാനത്തിലെ യാത്രികനാണ് ഭക്ഷണത്തില്‍ നിന്ന് പാറ്റയെ ലഭിച്ചത്.
കഴിഞ്ഞ ദിവസമാണ് ഒരു യാത്രികന് വിമാനത്തില്‍ നിന്ന് തനിക്ക് ലഭിച്ച ഭക്ഷണത്തില്‍ ചത്ത പാറ്റയെ ലഭിച്ചതിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. തൊട്ടു പിന്നാലെ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി എയര്‍ ഇന്ത്യയും രംഗത്തെത്തിയിരുന്നു.
സംഭവം ഗൗരവമായി എടുക്കുന്നുവെന്നും ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്നും എയര്‍ ഇന്ത്യ സീനിയര്‍ മാനേജര്‍ ധഞ്ജയ് കുമാര്‍ പറഞ്ഞു.
.@airindiain now serves cockroach for vegetarian meals on AI127 #sicktomystomach #traumatized #cockroachinfood pic.twitter.com/SX1DR2Cufy
— Rahul Raghuvanshi (@BostonNewsHound) November 16, 2016
We apologies for any inconvenience caused.We have a zero tolerance policy in this respect.Obligatory action is taking place
— Air India (@airindia) November 16, 2016
Discussion about this post