ഡല്‍ഹി : ശ്രീശാന്തിനെതിരെ മകോക്ക ചുമത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വിചാരണകോടതി.തെളിവായി സമര്‍പ്പിച്ച ഒരു ടെലിഫോണ്‍ സംഭാഷണത്തിലും ഇക്കാര്യം പരാമര്‍ശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഐപിഎല്‍ വാതുവെയ്പ്പ് കേസ് പരിഗണിക്കവെയാണ് വിചാരണക്കോടതിയുടെ പരാമര്‍ശം. പ്രതികളിലൊരാളായ ചന്ദ്രേഷ് ജയിന് ജൂപ്പിറ്റര്‍ തന്നെയെന്നതിന് വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.കേസ് മാര്‍ച്ച് 24 ന് മാറ്റി വെച്ചു.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചിരുന്നു. വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും കോടതി മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post