ഫുഷു: ഇന്ത്യയുടെ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ് കിരീടം. ഫൈനലില്‍ ചൈനയുടെ സുന് യുവിനെ തറപറ്റിച്ചാണ് സിന്ധു കിരീടം ചൂടിയത്. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.
ആദ്യ സെറ്റ് അനായസമായി സിന്ധു നേടിയപ്പോള്‍ രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടവുമായി സുന് തിരിച്ചുവന്നു. തുടക്കത്തില്‍ മുന്നേറിയ സിന്ധുവിനെ പിന്നില്‍നിന്നും കയറിവന്ന സുന് പിടിച്ചുകെട്ടി. ആദ്യ സെറ്റ് 17 മിനിറ്റില്‍ അവസാനിച്ചപ്പോള്‍ രണ്ടാം സെറ്റ് 28 മിനിറ്റിലാണ് പൂര്‍ത്തിയായത്. മൂന്നാം സെറ്റില്‍ ശക്തമായ സ്മാഷുകളുമായി സിന്ധു കളം നിറഞ്ഞതോടെ സുന്നിന് കാര്യമായോന്നും ചെയ്യാനില്ലായിരുന്നു. സ്കോര്‍: 1121, 2117, 2111.
Discussion about this post