തിരുവനന്തപുരം: സംസ്ഥാനത്ത് കറന്‍സി ക്ഷാമത്തിന് പരിഹാരമായി 2000-ത്തിന്റേയും 500ന്റേയും 100ന്റേയും പുതിയ നോട്ടുകള്‍ എത്തി. നാസിക്കിലെ പ്രസ്സില്‍ നിന്ന് രണ്ടു വിമാനങ്ങളിലായിട്ട് ഇന്നലെ 500 ന്റെ നോട്ടുകള്‍ എത്തിച്ചിരുന്നു. നൂറിന്റെ നോട്ടുകളും എത്തി. രണ്ടായിരം നോട്ടുകള്‍ മൂലമുണ്ടായ ചില്ലറ ക്ഷാമം ഇതിലൂടെ പരിഹരിക്കാമെന്നാണ് പ്രതീക്ഷ.
കേരളത്തിലെ എല്ലാ ബാങ്കുകളിലേക്കുമുള്ള അഞ്ഞൂറിന്റെ നോട്ടുകളുടെ വിതരണം ഇന്ന് പൂര്‍ത്തിയാക്കാനാണ് റിസര്‍വ് ബാങ്കിന്റെ പദ്ധതി. പണം പിന്‍വലിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ മാത്രമാണ് ഇനി ആകെയുള്ള പ്രതിസന്ധി.
Discussion about this post