ഡല്‍ഹി: സഹകരണ ബാങ്ക് വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രതിനിധിസംഘം ഇന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കാണും. ഉച്ചയ്ക്ക് ഒരു മണിക്ക് പാര്‍ലമെന്റില്‍ വെച്ചാണ് കൂടിക്കാഴ്ച. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, എംപിമാരായ പ്രൊഫ. റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി, എന്‍ഡിഎ വൈസ് ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ എംപി എന്നിവര്‍ സംഘത്തിലുണ്ട്.
കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിയമവിരുദ്ധ നടപടികളും സാധാരണക്കാരെ മുന്നില്‍ നിര്‍ത്തി വന്‍തോതിലുള്ള കള്ളപ്പണ നിക്ഷേപങ്ങള്‍ സംരക്ഷിക്കാനുള്ള കേരളത്തിലെ ഇടതു വലതു മുന്നണികളുടെ നീക്കവും കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനാണ് ബിജെപി സംഘം കേന്ദ്രധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
Discussion about this post