ഇടുക്കി: കമ്പംമേട്ടിലെ ചെക്ക്പോസ്റ്റില്‍ നിന്നും 25 ലക്ഷം രൂപയുടെ അസാധു നോട്ട് പൊലീസ് പിടികൂടി. ഏലക്ക ലേലത്തില്‍ കിട്ടിയ തുകയാണ് പൊലീസ് പിടികൂടിയതെന്നാണ് ഉടമസ്ഥന്റെ വാദം. പിടികൂടിയ പണം കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിയിട്ടുണ്ട്.
ആയിരം, അഞ്ഞൂറു രൂപാ നോട്ടുകള്‍ അസാധുവാക്കിയ ശേഷം 200 കോടി രൂപയുടെ കള്ളപ്പണം സംസ്ഥാനത്തേക്ക് കടത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്നു സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ പരിശോധന ശക്തമാക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍, വ്യവസായ മേഖലകള്‍, ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Discussion about this post