തിരുവനനന്തപുരം: മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാര്‍ മരണപ്പെട്ടതായുള്ള സോഷ്യല്‍ മീഡിയാ പ്രചാരണത്തിനെതിരെ അദ്ദേഹത്തിന്റെ മരുമകന്‍ രംഗത്ത്. ജഗതീ ശ്രീകുമാര്‍ സുഖമായിരിക്കുന്നു, സോഷ്യല്‍ മീഡിയ ദയവ് ചെയ്ത് അദ്ദഹത്തെ കൊല്ലരുതെന്നാണ് ജഗതിയുടെ മരുമകനും പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മകനുമായി ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് ജഗതീ ശ്രീകുമാര്‍ മരണപ്പെട്ടു എന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. ഒരു പ്രമുഖ വാര്‍ത്താ ചാനലിന്റെ ഫ്രെയിം പശ്ചാത്തലമാക്കി ഒരുക്കിയ ഫോട്ടോഷോപ്പ് ചിത്രത്തിന്റെ സഹായത്തോടെയായിരുന്നു പ്രചരണം. ചാനലില്‍ വാര്‍ത്ത വന്നു എന്ന് തെറ്റിദ്ധരിക്കപ്പെട്ട് പലരും ഈ വാര്‍ത്ത ഷെയര്‍ ചെയ്യുകയും ചെയ്തു. വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ നിരവധിപ്പേര്‍ വാര്‍ത്താ ചാനല്‍ ഓഫീസുകളുമായി ബന്ധപ്പെടുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുന്ന ജഗതി മരണപ്പെട്ടതായുള്ള വ്യാജ വാര്‍ത്തകള്‍ മുമ്പും പ്രചരിച്ചിരുന്നു.
Discussion about this post