തിരുവനന്തപുരം: ഹൈന്ദവ ക്ഷേത്രചാരങ്ങളില് ബോധപൂര്ല്ലമായ കടന്നു കയറ്റം ഉണ്ടാകുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്, ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചുരിദാര്‍ ധരിച്ചുള്ള പ്രവേശനത്തെ പറ്റിയുള്ള വിവാദത്തില്‍ ഇടപെടാനില്ല.
ശബരിമലയില്‍ ഒരു വിഭാഗം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു.
ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസറുടെ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ചുരിദാര്‍ ധരിക്കാമോ വേണ്ടയോ എന്നതല്ല, അത്തരം തീരുമാനങ്ങള്‍ എടുക്കാനുള്ള എക്സിക്യൂട്ടീവ് ഓഫിസറുടെ അധികാരമാണ് ചോദ്യം ചെയ്യുന്നതെന്ന് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ പറഞ്ഞു.
പ്രതിഷേധത്തെ തുടര്‍ന്ന് എക്സിക്യൂട്ടീവ് ഓഫിസറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും, ചുരിദാര്‍ ധരിച്ചുള്ള ക്ഷേത്രപ്രവേശനത്തിന് വിലക്ക് തുടരുമെന്നും ക്ഷേത്രം ഭരണസമിതി ചെയര്മാന് അറിയിച്ചു.
Discussion about this post