ഡല്‍ഹി: സര്‍ക്കാര്‍ സ്കീമില്‍ വീട് വാങ്ങാനിരിക്കുന്നവര്‍ക്ക് നോട്ട് അസാധുവാക്കല്‍ ഗുണകരമാകുമെന്ന് വിലയിരുത്തല്‍. പുതിയതായി പ്രഖ്യാപിക്കാനിരിക്കുന്ന സ്കീമിനൊപ്പം സാധാരണക്കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. വസ്തുവിന്റെ വിലകുറയുന്നതാണ് സാധാരണക്കാര്‍ക്ക് ഗുണകരമാകുക.
നിലവില്‍ നിശ്ചയിച്ചിരിക്കുന്ന ഒമ്പത് ശതമാനം പലിശ നിരക്കില്‍നിന്ന് ഇനിയും കുറവ് വരുത്താമോയെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. സ്കീംവഴി ആറ് മുതല്‍ ഏഴ് ശതമാനംവരെ പലിശ നിരക്കില്‍ വായ്പ നല്കാന് കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യമായി വീട് വാങ്ങുന്നവര്‍ക്കാണ് സര്‍ക്കാര്‍ സ്കീംവഴി 50 ലക്ഷം രൂപവരെ ഭവനവായ്പ അനുവദിക്കുക.
പദ്ധതി ആസൂത്രണ ഘട്ടത്തിലാണ്. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക മേഖലയിലുണ്ടാക്കിയ പ്രതികരണം പഠിച്ചശേഷമാകും പദ്ധതി നടപ്പാക്കുക. 2017 ഫെബ്രവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പദ്ധതി പ്രഖ്യാപിച്ചേക്കും.
Discussion about this post