വാഷിംഗ്ടണ്‍: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. അഴിമതി തടയാന്‍ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് യുഎസ് വിദേശകാര്യ വകുപ്പ് ഡപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണര്‍ പറഞ്ഞു.
പലര്‍ക്കും ഇതുകൊണ്ട് ചെറിയ അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ അഴിമതിയെ കൈകാര്യം ചെയ്യാന്‍ ഇത് അത്യാവശ്യമായിരുന്നു. ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാര്ക്ക് ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post