മലപ്പുറം: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് തെളിയിക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന പൊലീസ് വാദത്തിന്റെ മുനയൊടിക്കുന്നതാണ്. അടുത്തുനിന്നും വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഒമ്പത് ബുള്ളറ്റുകള്‍ കുപ്പുദേവരാജിന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നാലെണ്ണം മാത്രമേ വീണ്ടെടുക്കാനായുള്ളൂ. നിവര്‍ത്തി നിര്‍ത്തിയ ശേഷം തുടരെ വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ഏറ്റുമുട്ടലിലൂടെ ആണെന്നായിരുന്നു തുടക്കം മുതല്‍ പൊലീസ് വാദം. എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകരും ചില മാവോയിസ്റ്റ് നേതാക്കളും രംഗത്തെത്തി. കഴിഞ്ഞ മാസം 24 നാണ് നിലമ്പൂരിലെ കരുളായി വനത്തില്‍ നടന്ന പൊലീസ് വേട്ടയില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്.
Discussion about this post