സനാ: യെമനിലുണ്ടായ സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കേറ്റു. വടക്കുകിഴക്കന്‍ പ്രവിശ്യയിലെ സാഡയിലുണ്ടായ വ്യോമാക്രമണത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. വടക്കന്‍ പ്രവിശ്യയില്‍ വിവിധ ജില്ലകളിലായി അഞ്ചോളം വ്യോമാക്രമണങ്ങളാണു വെള്ളിയാഴ്ച സൗദി സേന നടത്തിയത്. തെക്കന്‍ പ്രവിശ്യയിലെ നഞ്ച്റാനിലെ സൗദി സൈനിക താവളത്തിനു നേരെ സേന നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഒരു സൗദി സൈനികനും കൊല്ലപ്പെട്ടു.
2015 മുതല്‍ സൗദി സേന നടത്തി വരുന്ന ആക്രമണങ്ങളില്‍ യെമനില്‍ 11,400 ആളുകളാണു കൊല്ലപ്പെട്ടത്. അതിലേറെയും സാധാരണ ജനങ്ങളാണ്.
Discussion about this post