ഡല്‍ഹി: രണ്ടര ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്ന് എസ്ബിഐ. നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ രണ്ടുവരെ 9.56 ലക്ഷം കോടി രൂപയ്ക്കുള്ള നോട്ടുകള്‍ മാത്രമാണ് നിക്ഷേപമായും മാറ്റി എടുക്കാനുമായി ബാങ്കുകളില്‍ എത്തിയത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നപ്പോള്‍ തന്നെ വലിയ കള്ളപ്പണക്കാര്‍ നോട്ടുകള്‍ വെളുപ്പിക്കാനെത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് എസ്ബിഐയുടെ കണക്ക്.
മൂന്ന് ലക്ഷം കോടി രൂപ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ 2017 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ രണ്ടര ലക്ഷം കോടി രൂപ തിരിച്ചെത്താന്‍ സാധ്യതയില്ലെന്ന് എസ്ബിഐ വിലയിരുത്തുന്നത്. ആകെ 15 ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് എസ്ബിഐ പറയുന്നത്. ഡിസംബറിന് ശേഷവും പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം ഉണ്ടാകുമെന്ന സൂചനയും എസ്ബിഐ നല്‍കുന്നുണ്ട്.
Discussion about this post