കൊച്ചി : ധനന്ത്രി കെ.എം മാണിയെ കാണാന്‍ പോയ സംഘം പണം നല്‍കിയിരുന്നതായി ബാറുടമ സാജു ഡൊമനിക്. മാണിയുടെ വീടിന് പുറത്തു വെച്ചാണ് പണം നല്‍കിയതെന്ന് സാജു പറഞ്ഞു. ആരോപണങ്ങളില്‍ നിന്ന് പിന്മാറുന്നതിനായി ജോസ് കെ.മാണി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി ബാര്‍ കോഴയാരോപണമുന്നയിച്ച ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശും പറഞ്ഞു.
മാണിക്ക് പണം നല്‍കിയിരുന്നതായി ബിജു രമേശിന്റെ ഡ്രൈവറായ അമ്പിളിയും നേരത്ത മൊഴി നല്‍കിയിരുന്നു.
Discussion about this post