ഡല്‍ഹി: ക്രേന്ദ്രസര്ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്ന് ഗോദ്റേജ് ഗ്രൂപ്പ് തലവന്‍ ആദി ഗോദ്റേജ്. എന്നാല്‍ പണരഹിത സമ്പദ്വ്യവസ്ഥയെന്ന ആശയം നടപ്പാക്കാന്‍ പ്രയാസമുള്ളതാണെന്നും ആദി ഗോദ്റേജ് അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആദി ഗോദ്റേജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒരു സമ്പദ്വ്യവസ്ഥയും ലോകത്തില്‍ പൂര്‍ണമായും പണരഹിത സമ്പദ്വ്യവസ്ഥയായിട്ടില്ല. പല രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയില് പുരോഗതി ഉണ്ടായിട്ടുണ്ട്. അത്തരം രാജ്യങ്ങള്‍ കൂടുതലായി ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ പൂര്‍ണമായും ഇന്ത്യക്ക് പണരഹിത സമ്പദ്വ്യവസ്ഥയിലേക്ക് മാറാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യക്കെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്വ്യവസ്ഥയില് ആധുനിക രീതികള്‍ പേയ്മെന്റിനായി ഉപയോഗിക്കാം എങ്കിലും പണം എന്നുള്ളത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കണം. എത്രയും വേഗത്തില്‍ നോട്ടുകള്‍ ജനങ്ങളിലേക്ക് എത്തുന്നുവോ അത് അത്രയും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപണം രാജ്യത്തെ സമ്പദ്വ്യവസ്ഥയില് മറ്റ് പല രൂപങ്ങളിലും ഉണ്ടാവും അത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ കൂടി സ്വീകരിക്കണമെന്നും അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഉല്പന്ന സേവന നികുതി രാജ്യത്തെ കള്ളപണത്തെ ഇല്ലാതാക്കും. ഇത് മൂലം പരോക്ഷ നികുതി ഇല്ലാതാവുകയും പ്രത്യക്ഷ നികുതി മാത്രം നിലനില്‍ക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. ഇത് കള്ളപണം തടയുന്നതിന് സഹായകമാവും. വ്യക്തികളെ നോട്ട് പിന്‍വലിക്കല്‍ വിഷയം എങ്ങനെ ബാധിക്കുന്നവെന്ന് മാത്രമേ സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുള്ളു. മൊത്തം വ്യാപാരത്തെ ഇത് എങ്ങനെ ബാധിക്കുമെന്ന് അവര്‍ കണക്കിലെടുത്തിട്ടില്ല പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ വ്യാപാരത്തില്‍. ഇവിടെ കൂടുതല്‍ ഇടപാടുകളും നടക്കുന്നത് നോട്ടുകള്‍ ഉപയോഗിച്ചാ?െണന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post