നോട്ട് അസാധുവാക്കിയ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഹിന്ദു മഹാസഭ രംഗത്ത്. മോദി മുസ്ലിം അനുകൂല നിലപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണെന്ന് ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി പൂജ ഷകൂണ് പാണ്ഡെ ആരോപിച്ചു.
മോദിയുടെ ഹിന്ദുത്വ മുഖം മൂടി ഇതോടു കൂടി ജനങ്ങളറിയുമെന്നും മോദി മുസ്ലീം അനുകൂല നിലപാടുകള്‍ക്കു ചുക്കാന്‍ പിടിക്കുകയാണെന്നും പാണ്ഡേ പറയുന്നു. നോട്ടു നിരോധനത്തിലൂടെ മോദി ഇസ്ലാം ബാങ്കുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും നേതാക്കള്‍ ആരോപിക്കുന്നു
മഹാരാഷ്ട്രയിലെ ഷോലാപ്പൂരില്‍ നിന്നുള്ള ബിജെ പി എംഎല്‍എ യാണ് പൂജ ഷകുണ് പാണ്ഡേ.
ഹിന്ദു വിവാഹ സീസണ് തുടങ്ങുന്നതിനു തൊട്ടു മുന്പുളള നോട്ട് നിരോധനം ഒട്ടേറെ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. പണം കൈയ്യിലുണ്ടായിട്ടും പലരും മറ്റുളളവരില്‍ നിന്നും കടം വാങ്ങേണ്ട അവസ്ഥയിലാണെന്നും നേതാക്കള്‍ പറയുന്നു. നോട്ട് നിരോധനം സാധാരണക്കാരെ ദുരിതത്തിലാക്കിയെന്നും ഹിന്ദു മഹാസഭ പറയുന്നു. തീവ്ര ഹിന്ദു നിലപാടുകളുമായി നരേന്ദ്രമോദിയ്ക്കും കേന്ദ്ര സര്‍ക്കാരിനും നേരത്തെയും ഹിന്ദു മഹാസഭ രംഗത്തെത്തിയിരുന്നു.
Discussion about this post