ഡല്‍ഹി: ജമ്മു കാശ്മീരിലെ പിഡിപി സഖ്യത്തേക്കള് രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് പ്രധാന്യം നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് . രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രാജ്നാഥ് വ്യക്തമാക്കി. സി.ഐ.എസ്.എഫിന്റെ പരിപാടിയില്‍ പങ്കെടുക്കവെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിഘടനവാദി നേതാവ് മസ്രത് ആലമിനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദ്ദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.വിഷയവുമായി ബന്ധപ്പെട്ട് കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദുമായി സംസാരിച്ചെന്ന ആരോപണവും രാജ്നാഥ് തള്ളി.
ജമ്മു കശ്മീരിലെ ബി.ജെ.പി-പി.ഡി.പി സഖ്യസര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാനും രാജ്നാഥ് സിംഗ് വിസമ്മതിച്ചു.
Discussion about this post