പനാജി: ഗോവയില്‍ 24 മണിക്കൂറിനിടെ പോലീസ് നടത്തിയ റെയ്ഡില്‍ ഒന്നര കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടികൂടി. പോണ്ട, പോര്‍വൊരിം എന്നിവിടങ്ങളിലായി നടന്ന റെയ്ഡിലാണ് നോട്ട് ശേഖരം പിടികൂടിയത്.
70 ലക്ഷം രൂപയുമായി പിടികൂടിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. രമേഷ് നര്‍വേക്കര്‍, സിദ്ദു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്കൂട്ടറില്‍ പണം കടത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. പോണ്ടയില്‍ നടത്തിയ റെയ്ഡില്‍ 35 ലക്ഷം രൂപയാണ് പോലീസ് പിടിച്ചെടുത്തത്.
മറ്റൊരു സംഭവത്തില്‍ കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ 11.3 ലക്ഷം രൂപയുടെ നോട്ടുകള്‍ പിടികൂടി. പിടിച്ചെടുത്ത നോട്ടുകളില്‍ ഭൂരിഭാഗവും പുതിയ 2000 രൂപയുടെ നോട്ടുകളാണ്. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിന് തൊട്ടടുത്തുനിന്നാണ് രണ്ട് പേരില്‍ നിന്ന് പണം പിടിച്ചത്. 11.3 ലക്ഷത്തില്‍ 8.5 ലക്ഷവും 2000 രൂപയുടെ നോട്ടുകളും ഒന്നര ലക്ഷത്തിന്റെ നൂറുരൂപ നോട്ടും 50,000 രൂപയുടെ 500 ന്റെ നോട്ടുകളുമാണ്.
ഹൈദരബാദില്‍ 11 സ്ഥലങ്ങളിലായി സി.ബി.ഐ നടത്തിയ റെയ്ഡില്‍ 17.02 ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകളും ലാപ്ടോപ്പുകളും മൊബൈലുകളും പിടികൂടി. നാല് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Panaji: Goa Police seized Rs.1.5 crores in new currency notes during raids in Ponda and Porvorim pic.twitter.com/JXE9F3NSzX
— ANI (@ANI) December 7, 2016
Discussion about this post