ബെംഗളൂരു: അനധികൃതമായിട്ടുള്ള 1.52 കോടി രൂപയുടെ പഴയനോട്ടുകള്‍ മാറ്റിനല്‍കിയ ബാങ്ക് ഉദ്യോഗസ്ഥനെ സി.ബി.ഐ. അറസ്റ്റുചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരു ചാമരാജ് നഗര്‍ കൊല്ലേഗല്‍ ശാഖയിലെ കാഷ്യര്‍ പരാശിവമൂര്ത്തിയെയാണ് അറസ്റ്റുചെയ്തത്.
ബാങ്ക് നടപടിക്രമങ്ങള്‍ പാലിക്കാതെ നവംബര്‍ 10 മുതല്‍ 13വരെയാണ് പഴയ നോട്ടുകള്‍ മാറ്റിനല്‍കിയത്. വിവിധ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പണം മാറ്റിനല്‍കിയത്.
പഴയ നോട്ടുകള്‍ മാറ്റിനല്‍കുന്നതിന് നടപടിക്രമം ലംഘിച്ച് ഡി.ഡി. നല്കിയ ബെംഗളൂരുവിലെ ബാങ്ക് മാനേജര്‍ നിരീക്ഷണത്തിലാണെന്ന് സി.ബി.ഐ. അറിയിച്ചു. രണ്ടുപേര്‍ക്കായി 71.49 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റാണ് ബാങ്ക് മാനേജര്‍ നല്‍കിയത്. പഴയ നോട്ടുകള്‍ക്കുപകരം 2000 രൂപ നോട്ടുകളാണ് നല്‍കിയത്.
Discussion about this post