ഡല്‍ഹി: ബിജെപിയുമായി ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എഐഎഡിഎംകെയെന്നും തമിഴ്നാടിന്റെ എന്ത് പ്രതിസന്ധിയിലും കേന്ദ്രസര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ഹിന്ദു പത്രത്തിന് നല്കിയ അഭിമുഖത്തിലാണ് വെങ്കയ്യയുടെ പ്രതികരണം. നേരത്തെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ അണ്ണാ ഡിഎംകെ നേതാക്കളുമായി ബന്ധപ്പെട്ടത് വെങ്കയ്യ നായിഡുവായിരുന്നു. പനീര്‍ ശെല്‍വത്തിനെ മുഖ്യമന്ത്രിയായി ജയലളിത അന്തരിച്ച് മണിക്കൂറുകള്‍ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്യിച്ചത് നായിഡുവിന്റെ ഉപദേശം അനുസരിച്ചാണെന്ന അഭ്യൂഹവും സജീവമാണ്. അണ്ണാ ഡിഎംകെ എന്‍ഡിഎയില്‍ അംഗമാകുന്ന വിലയിരുത്തലും തമിഴ്നാട് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സജീവമാണ്.
തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി ഗുണകരമാകുക ബിജെപിക്കാകും എന്നും പ്രചാരണമുണ്ട്. ഇതിനിടെയാണ് വെങ്കയ്യാ നായിഡുവിന്റെ പരാമര്‍ശം.
Discussion about this post