ഡല്‍ഹി: നോട്ട് അസാധുവാക്കിയതിനുശേഷം ഒരു മാസത്തിനിടെ 4.27 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയതായി റിസര്‍വ് ബാങ്ക്. പ്രസ്താവനയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ഈ നോട്ടുകള്‍ ബാങ്കുകളിലൂടെയും എടിഎമ്മുകളിലൂടെയും വിതരണം ചെയ്തതായും റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നു. അടുത്തുതന്നെ, മഹാത്മഗാന്ധി സീരിസില്‍പ്പെട്ട പുതിയ 500 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
കഴിഞ്ഞമാസം എട്ടിനാണ് രാജ്യത്ത് നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കികൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയത്. ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി റിസര്‍വ് ബാങ്ക് ശ്രമിച്ചുവരികയാണ്.
Discussion about this post