ഡല്‍ഹി: അസാധുവാക്കിയ 500 രൂപയുടെ നോട്ട് അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സമയപരിധി അവസാനിച്ചു. നേരെത്തെ ഡിസംബര്‍ 15 വരെ അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ പിന്‍വലിച്ച 500 രൂപ നോട്ടുകള്‍ ഇനി ഉപയോഗിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
അസാധുവാക്കിയ പഴയ 500 രൂപ നോട്ടുകള്‍ റെയില്‍വേ സ്റ്റേഷനുകളിലും, സര്‍ക്കാര്‍ ബസുകളിലും, മെട്രോ സ്റ്റേഷനുകളിലും മറ്റ് അവശ്യ സേവനങ്ങള്‍ക്കും ഉപയോഗിക്കാമെന്നായിരുന്നു ഇളവ്. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 1000 രൂപയുടെ ഉപയോഗം നേരെത്തെ തന്നെ നിരോധിച്ചിരുന്നു.
ആവശ്യസാധനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുവദിച്ച് ആനുകൂല്യമാണ് വെട്ടിച്ചുരുക്കിയത്. റെയില്‍വേ ടിക്കറ്റ്, മെട്രോ, സര്‍ക്കാര്‍ ബസുകള്‍, വിമാനടിക്കറ്റ് തുടങ്ങിയ മേഖലകളില്‍ ഡിസംബര്‍ 15 വരെ ഉപയോഗിക്കാമെന്നായിരുന്നു സര്‍ക്കാര്‍ ഇളവ്. എന്നാല്‍ ഇതാണ് സര്‍ക്കാര്‍ ശനിയാഴ്ച വരെയാക്കി വെട്ടിച്ചുരുക്കിയത്.
Discussion about this post