ഡല്‍ഹി: 100, 50നോട്ടുകളുടെ മൂല്യം കൂടിയതുപോലെ രാജ്യത്തെ പാവപ്പെട്ടവരുടെ വിലയും കൂടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവംബര്‍ 8ന് മുന്‍പ് ആരും ചോദിക്കാത്ത നോട്ടുകളായിരുന്നു 100ന്റെയും 50ന്റെയും നോട്ടുകള്‍. ഇന്ന് അവക്കാണ് ഏറ്റവുമധികം ആവശ്യക്കാര്‍. പിന്‍വാതിലിലൂടെ രക്ഷപ്പെടാണെന്നാണ് കള്ളപ്പണക്കാര്‍ കരുതുന്നത്. എന്നാല്‍ അവര്‍ക്കറിയില്ല, മോദി അവിടെ കാമറ വെച്ചിട്ടുണ്ടെന്ന്. കള്ളപ്പണക്കാരില്‍ ഒരാളേയും വെറുതെ വിടില്ലെന്ന് ജനങ്ങള്‍ ഉറപ്പു നല്‍കുന്നതായും മോദി വ്യക്തമാക്കി.
പാര്‍ലമെന്റിലെ പ്രതിപക്ഷത്തിന്റെ നടപടികള്‍, ഇത്രയുമധികം അനുഭവസമ്പത്തുള്ള രാഷ്ട്രപതിയെപ്പോലും ദുഖിപ്പിക്കുന്നു. നോട്ടുപിന്‍വലിക്കല്‍ വിഷയത്തിലുള്ള ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. ചര്‍ച്ചക്ക് തയാറാണെന്ന് സര്‍ക്കാര്‍ ലോക് സഭയില്‍ അറിയിച്ചിട്ടുണ്ട്. ലോക് സഭയില്‍ സംസാരിക്കാന്‍ അനുവാദമില്ലാത്തതുകൊണ്ടാണ് താന്‍ ജനസഭയില്‍ സംസാരിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ ദീസയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇതുവരെ സാധാരണക്കാരായിരുന്നു അഴിമതിയുടേയും കള്ളപ്പണത്തിന്റേയും ഭാരം പേറിയിരുന്നത്. തീവ്രവാദികളും നക്സലേറ്റുകളുമായിരുന്നു കള്ളപ്പണം കൊണ്ടുള്ള ഗുണം അനുഭവിച്ചിരുന്നത്. കള്ളപ്പണം കൊണ്ട് സാധാരണക്കാര്‍ ബുദ്ധിമുട്ടിയിരുന്നു. ഇന്ന് ആ അവസ്ഥ മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ന്ത്രി പറഞ്ഞു.
Discussion about this post