ഡല്‍ഹി: കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളില്‍ ചൊവ്വാഴ്ച മുതല്‍ നബാര്‍ഡ് പരിശോധന നടത്തും. നബാര്‍ഡിന്റെ കേന്ദ്ര ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തിലെ പരിശോധന. നോട്ട് പിന്‍വലിച്ച ശേഷം കളളപ്പണം എത്തിയോ എന്ന് പരിശോധിക്കും. കൂടാതെ നിക്ഷേപങ്ങള്‍ ഏതുതരത്തിലുളളതാണെന്നും അന്വേഷിക്കും.
അതേസമയം മലപ്പുറത്തെ ജില്ലാ സഹകരണ ബാങ്കില്‍ നബാര്‍ഡ് ഉദ്യോഗസ്ഥര്‍ ഇന്ന് പരിശോധന നടത്തുകയാണ്.
കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സഹകരണ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ പിന്തുണച്ച് നബാര്‍ഡ് രംഗത്തെത്തിയിരുന്നതാണ്. ജില്ലാ സഹകരണ ബാങ്കുകള്‍ കൈവൈസി മാനദണ്ഡം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും നബാര്‍ഡ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തെ പതിനാല് ജില്ലാ ബാങ്കുകളും കൈവൈസി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്. എന്നാല്‍, 13 പൊതുമേഖലാ ബാങ്കുകള്‍ മാനദണ്ഡം പാലിച്ചിട്ടില്ല. ചട്ടം ലംഘിച്ചതിന് ഈ ബാങ്കുകളില്‍ നിന്നും 270 ദശലക്ഷം രൂപയോളം പിഴ ഈടാക്കിയെന്നും നബാര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു.കൈവൈസി മാനദണ്ഡ പ്രകാരം ബാങ്കുകള്‍ ഉപഭോക്താവിന്റെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അടക്കം മുഴുവന്‍ വിവരങ്ങളും ശേഖരിക്കണം. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഇക്കാര്യം പാലിച്ചിട്ടില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ എതിര് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
Discussion about this post