ഹൈദരാബാദ്: ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നെഹ്വാള് ചൈനീസ് ബ്രാന്‍ഡ് ഫോണിനായി പരസ്യം ചെയ്തതിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത്. ഹോണര്‍ 8 എന്ന ഫോണുമായുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് സൈനക്കെതിരെ പ്രതിഷേധത്തിന് വഴി തെളിച്ചത്. സൈനയുടേത് ‘ദേശവിരുദ്ധ’ കുറ്റമാണെന്നും പെട്ടെന്നുതന്നെ ചൈനീസ് കമ്പനിയുമായുള്ള ധാരണ അവസാനിപ്പിക്കാനും സൈനയുടെ ടൈംലൈനില്‍ അഭിപ്രായങ്ങള്‍ വന്നു.
ദയവായി ചൈനീസ് ഉല്‍പ്പന്നം പ്രോത്സാഹിപ്പിക്കരുത്.. അതു നമ്മുടെ രാഷ്ട്രത്തെ അപകടകടപ്പെടുത്തുന്ന കാര്യമാണ് ഒരാള്‍ അഭിപ്രായമെഴുതി. ‘ഞാന്‍ നിങ്ങളുടെ ആരാധകനാണ്. എന്നാല്‍ നിങ്ങള്‍ ചൈനീസ് ഉല്‍പ്പന്നം വാങ്ങാന്‍ പറഞ്ഞാല്‍ ഞാന്‍ വാങ്ങില്ല. ഈ അസംബന്ധം നിര്‍ത്തണം മറ്റൊരാളുടെ അഭിപ്രായം ഇങ്ങനെ.
എന്നാല്‍ സൈനയുടെ ഫോട്ടോയില്‍ അഭിപ്രായമിട്ട ഭൂരിപക്ഷം പേരും താരത്തെ പിന്തുണയ്ക്കുന്നുണ്ട്. ഒരു ചെറിയ വിഭാഗത്തില്‍ നിന്നുള്ള മോശം അഭിപ്രായം കാര്യമാക്കേണ്ടെന്നും ഇവര്‍ സൈനയെ ഉപദേശിക്കുന്നുണ്ട്. കാല്‍മുട്ടിനേറ്റ ശസ്ത്രക്രിയക്ക് ശേഷം അടുത്തിടെയാണ് 26കാരിയായ സൈന കളത്തില്‍ തിരിച്ചെത്തിയത്.
[fb_pe url=”https://www.facebook.com/SainaNehwal.OGQ/posts/1456179861089685″ bottom=”30″]
Let's stand up to support our girl champions! Watch our very own @NSaina celebrating Girl's Day at @Sfanow. #DualCameraDualJoywithHonor8 pic.twitter.com/H4bd2wttL3
— Honor India (@HiHonorIndia) December 13, 2016
Discussion about this post