കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പഞ്ചായത്ത് പ്രസിഡന്റ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടു.
ബാലുശ്ശേരി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് പഞ്ചായത്ത് പ്രസിഡന്റ്. ട്യൂഷനെടുക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ത്ഥിയെ പ്രസിഡന്റ് രവീന്ദ്ര നാഥ് പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഒരാഴ്ച മുന്‍പാണ് പീഡനം നടന്നതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. സ്കൂള്‍ ജാഗ്രതാ സമിതി മുന്‍പാകെയും കുട്ടി പീഡന വിവരം തുറന്നു പറഞ്ഞു. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീട്ടിലെത്തിയെങ്കിലും കുട്ടി വീട്ടീലില്ലാത്തതിനാല് മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ സമ്മര്‍ദ്ദം ഭയന്നാണ് പൊലീസില്‍ പരാതിപെടാതിരുന്നതെന്ന് കുട്ടിയുടെ അച്ഛന് പറഞ്ഞു.
എന്നാല്‍ ആരോപണം പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥ് നിഷേധിച്ചു. രാഷ്ട്രീയ നീക്കമാണ് ആരോപണത്തിന് പിന്നിലെന്നാണ് ഭരണകക്ഷിയായ സിപിഐ എമ്മിന്റെ വിശദീകരണം.
Discussion about this post