തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം. ശമ്പളം വൈകുന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ പരസ്യമായ പ്രതിഷേധവുമായി ഒരു കൂട്ടം ജീവനക്കാര്‍ രംഗത്തെത്തി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് കൂടാതെ ഡിപ്പോയില്‍ മുഖ്യമന്ത്രി പിണറായിയുടെ കോലം തൂക്കിയും പ്രതിഷേധം നടന്നു.
കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടറാണ് മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുളള വാട്സാപ്പ് സന്ദേശം ഗ്രൂപ്പിലിട്ടത്. ഡിപ്പോയിലെ കണ്ടക്ടര്‍ അഡ്മിനായ ഗ്രൂപ്പിലാണ് ഇത്തരം സന്ദേശം പ്രചരിച്ചതും. തുടര്‍ന്ന് കെഎസ്ആര്ടിഇഎയിലെ പ്രവര്‍ത്തകര്‍ പൊലീസിനെ സമീപിച്ചു. കാട്ടാക്കട ഡിപ്പോ ജീവനക്കാരാണ് ഗ്രൂപ്പിലുളളതും. ഇന്നലെ ഉച്ചയോടെയാണ് മറ്റൊരു കണ്ടക്ടര്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച കോലം ഡിടി ഓഫിസിന് മുന്നില്‍ കെട്ടിത്തൂക്കിയത്. തുടര്‍ന്ന് ഡിടിഒ ഇടപെട്ട് അരമണിക്കൂറിനുശേഷം ഇത് അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇതിനെതിരെയും കെഎസ്ആര്‍ടിഇഎ യൂണിയന് പൊലീസില്‍ പരാതി നല്കി.
Discussion about this post