ഡല്‍ഹി: നജീബ് ജംഗിന്റെ പകരക്കാരനായി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ബി.ജെ.പി നേതാവും മലയാളിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തേ ചണ്ഡിഗഡിന്റെ അഡ്മിനിസ്ട്രേറ്ററായി കണ്ണന്താനത്തെ നിയമിക്കാന്‍ കേന്ദ്രം തീരുമാനിച്ചെങ്കിലും പഞ്ചാബ് സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. അതിന് ശേഷം അല്‍ഫോന്‍സ് കണ്ണന്താനത്തിന് അര്‍ഹമായ സ്ഥാനം നല്കാന് ആഗ്രഹിക്കുകയായിരുന്നു ബിജെപി. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് യാതൊരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.
മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായുള്ള അധികാരത്തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ, അപ്രതീക്ഷിതമായാണ് ജംഗ് ഇന്നലെ വൈകിട്ട് രാജി പ്രഖ്യാപിച്ചത്.
യു.പി.എ സര്‍ക്കാര്‍ കാലത്ത് 2013 ജൂലായിലാണ് ജംഗ് ചുമതലയേറ്റത്. ജംഗിനെ ഒഴിവാക്കിയതിന്റെ കാരണം ബി.ജെ.പി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, യു.പി.എ ഭരണകാലത്ത് നിയമിതരായ ഗവര്‍ണര്‍മാരെയും ലഫ്. ഗവര്‍ണര്‍മാരെയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാറ്റിയിരുന്നെങ്കിലും ജംഗിന് സ്ഥാനചലനം ഉണ്ടായില്ല.
Discussion about this post