കണ്ണൂര്‍: സംസ്ഥാനത്ത് നടക്കുന്ന സമരങ്ങളേയും പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താന്‍ ഭരണകൂടം യുഎപിഎ പോലുള്ള നിയമങ്ങള്‍ ഉപയോഗിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
യുഎപിഎ പോലുള്ള നിയമങ്ങള്‍ കേരളത്തില്‍ എന്തിനാണെന്നും കാനം ചോദിച്ചു. ഇത്തരം നിയമങ്ങളെ എതിര്‍ത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍. ഏറ്റുമുട്ടലുകളിലൂടെ തീര്‍ക്കാനായിരുന്നുവെങ്കില്‍ ഇത് 1948-ല്‍ തുടങ്ങിയിരുന്നുവെങ്കില്‍ ഇടതു പ്രസ്ഥാനക്കാര്‍ ആരെങ്കിലും ഇവിടെ ബാക്കിയുണ്ടാകുമായിരുന്നോ എന്ന് ചിന്തിക്കണമെന്നും കാനം പറഞ്ഞു. കേരളത്തിലെ യുഎപിഎ കേസുകളില്‍ പുനപരിശോധന നടത്തുമെന്ന് ഡിജിപി പറയുന്നു. നല്ലത് തന്നെ, പക്ഷെ ജില്ലാ പൊലീസ് ചീഫ് അറിയാതെയാണ് ഈ കേസുകള്‍ എടുത്തതെന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാനം പറഞ്ഞു.
മോദി സര്‍ക്കാരിന്റെ വഴിയേ സഞ്ചരിക്കേണ്ട ബാധ്യത എല്‍ഡിഎഫ് സര്‍ക്കാരിനില്ലെന്നും കാനം പറഞ്ഞു.
Discussion about this post