ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി ശശികലയുടെ കടന്നുവരവിന് വേദിയൊരുക്കാന്‍ അണ്ണാ ഡി.എം.കെ എക്സിക്യൂട്ടിവ ്ജനറല്‍ കൗണ്‍സില്‍ യോഗങ്ങള്‍ ഇന്ന് ചേരും. ശശികലയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനുള്ള പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് ജനറല്‍ കൗണ്‍സിലില്‍ അംഗീകാരം വാങ്ങും. ശശികലയുടെ പേരില്‍ നാമനിര്‍ദേശപത്രികകള്‍ അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് നല്‍കിയിട്ടുണ്ട്.
ഇതിനിടെ ‘ചിന്നമ്മ’യെ സ്വാഗതംചെയ്ത് പാര്‍ട്ടി നേതാക്കളുടെ പത്രപരസ്യങ്ങളും പ്രത്യേക്ഷപ്പെട്ടു തുടങ്ങി. അതേസമയം സ്ഥാനം ഏറ്റെടുക്കണമെന്ന പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ഥനയോട് ശശികല പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച നടക്കുന്ന യോഗങ്ങളില്‍ അവര്‍ പങ്കെടുക്കുമോ എന്നതും വ്യക്തമല്ല. ശശികലയുടെ സാന്നിധ്യമില്ലെങ്കില്‍, ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ച് യോഗത്തില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കാനാണ് സാധ്യത. ചെന്നൈ വാനഗരത്തില്‍ ശ്രീ വരു വെങ്കടാചലപതി കല്യാണമണ്ഡപത്തില്‍ രാവിലെ 9.30ന് യോഗം തുടങ്ങും.
യോഗത്തില്‍ 280 എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും 2,770 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുക്കും. ജില്ല സെക്രട്ടറിമാര്‍ വഴി അംഗങ്ങള്‍ക്ക് ക്ഷണക്കത്തുകള്‍ കൈമാറിയിട്ടുണ്ട്.
അതേസമയം, ശശികലയുടെ വരവില്‍ പ്രതിഷേധിച്ച് നടന് ആനന്ദരാജ് അണ്ണാ ഡി.എം.കെയില്‍നിന്ന് രാജിവെച്ചു. ശശികലയെ തെരഞ്ഞെടുക്കുന്നതിനെതിരെ സാമൂഹിക സംഘടനകളുടെ നേതൃത്വത്തില്‍ ചെന്നൈയില്‍ മൂന്നു ദിവസത്തെ ഉപവാസം തുടങ്ങി. സട്ട പഞ്ചായത്ത് ഇയക്കം എന്ന സംഘടനയുടെ ടി നഗറിലെ ഓഫിസിന് മുന്നിലാണ് ഉപവാസം. അരപ്പോര് ഇയക്കം, നല്ളോര്വട്ടം, നാം വിരുമ്പും തമിഴകം തുടങ്ങിയ സംഘടനകളും സഹകരിക്കുന്നുണ്ട്.
ഇതിനിടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശശികലപുഷ്പ എം.പിയുടെ നാമനിര്‍ദേശപത്രികയുമായി റോയപ്പേട്ട അണ്ണാ ഡി.എം.കെ ആസ്ഥാനത്തത്തെിയ ഭര്‍ത്താവ് ലിംഗേശ്വര്‍ തിലകനെ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. ഇയാളെ പൊലീസ് രക്ഷിച്ച് റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post