ഡല്‍ഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യുഎഇയില്‍ കഴിയുന്ന മലയാളിയുടെ മോചനത്തിനായി കുടുംബം ഡല്‍ഹിയിലെത്തി. തിരൂര്‍ ഏഴൂര്‍ കളരിക്കല്‍ ഗംഗാധരന്റെ കുടുംബമാണ് വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനെ കാണാനായി ഡല്‍ഹിയിലെത്തിയത്. ഗംഗാധരന്റെ പേരിലുളളത് കളളക്കേസാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്നാരോപിച്ച് കള്ളക്കേസിലാണ് ഗംഗാധരനെ കുടുക്കിയതെന്ന് കുടുംബം ആരോപിച്ചു. അബുദാബിയിലെ അല്‍റാബിയ സ്കൂള്‍ ജീവനക്കാരാനായിരുന്ന ഇ.കെ ഗംഗാധരനെ 2013 ഏപ്രില്‍ 14 നാണ് യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്.വിചാരണക്കൊടുവില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗംഗാധരന് കീഴ് കോടതി വധശിക്ഷ വിധിച്ചു.
എന്നാല്‍ ഗംഗാധരന്റെ അപ്പീല്‍ പരിഗണിച്ച മേല്‍കോടതി കേസ് വീണ്ടും പരിഗണിക്കുവാന്‍ കീഴ് കോടതിയോട് ആവശ്യപ്പെട്ടു.എന്നാല്‍ വധശിക്ഷതന്നെയാണ് കീഴ് കോടതി വീണ്ടും വിധിച്ചത്.ഡിഎന്‍എ പരിശോധനാഫലം ഗംഗാധരന് അനുകൂലമാണെങ്കിലും കോടതിവിധി എതിരാകുകയായിരുന്നു. വിധി ഈ മാസം 18 നു മേല്‍ കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസഹായം തേടി ഗംഗാധരന്റെ കുടുംബം ഡല്‍ഹിയിലെത്തിയത്. 58 കാരനായ ഗംഗാധരന് ഭാര്യയും മൂന്ന് പെണ്‍മക്കളുമാണുളളത്.
ഗംഗാധരന്റെ മോചിപ്പിക്കുന്നതിനായി പീഡനം ആരോപിക്കുന്ന പെണ്‍കുട്ടിയുടെ കുടുംബം 8 കോടി രൂപ ആവശ്യപ്പെട്ടതായി ഇവര്‍ പറഞ്ഞു. ഗംഗാധരന് വേണ്ടി മനുഷ്യാവകാശസംഘടനകളും വിവിധ മലയാളി കൂട്ടായ്മകളും ഗള്‍ഫ് രാജ്യങ്ങളിലും ലണ്ടനിലും രംഗത്തെത്തിയിരുന്നു.
Discussion about this post