ഇടുക്കി: നികുതി വെട്ടിച്ച് കടത്തിയ 1080 കിലോ കുരുമുളക് കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ പിടികൂടി. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന കുരുമുളകാണ് പിടികൂടിയത്. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ ഷൈജുവിനെ വാണിജ്യ നികുതി വിഭാഗം പിടികൂടി ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കമ്പംമെട്ട് വാണിജ്യനികുതി ചെക്ക്പോസ്റ്റിലെ ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. ചേലച്ചുവട് സ്വദേശിയായ വ്യാപാരിയുടെ വാഹനമാണിതെന്ന് വ്യക്തമായിട്ടുണ്ട്. ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയൊടുക്കിയാലെ കുരുമുളകും വാഹനവും വിട്ടുകൊടുക്കൂ എന്നാണ് വാണിജ്യനികുതി വിഭാഗം പറയുന്നത്.
Discussion about this post