തിരുവനന്തപുരം: സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സംസ്ഥാന തലസ്ഥാനത്ത് നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ഇന്ന് അവസാനിക്കും. രാവിലെ 10 മണിക്ക് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് നാരങ്ങാനീര് നല്കി സമരം അവസാനിപ്പിക്കും. സംസ്ഥാന സര്‍ക്കാറിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കുമ്മനം ഉപവസിച്ചത്. ഇന്നലെ രാവിലെ മുതല്‍ സെക്രട്ടറിയേറ്റ് നടയിലായിരുന്നു ഉപവാസ സമരം.
മുടങ്ങിയ റേഷന്‍ വിതരണം പുനസ്ഥാപിക്കുക, പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, ദലിത് പീഡനങ്ങള്‍ തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപവാസ സമരം ആരംഭിച്ചത്. ഒ രാജഗോപാല്‍ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ഉപവാസം. സംസ്ഥാന അദ്ധ്യക്ഷന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രവര്‍ത്തകരുടെ ഉപവാസം നടക്കുന്നുണ്ട്. ഇന്നലെ രാവിലെ ആരംഭിച്ച സമരം ഇന്ന് രാവിലെ 10 മണിയോടെ അവസാനിക്കും
നോട്ടിന്റെ പേരില്‍ മനുഷ്യ ചങ്ങല തീര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോ എന്ന് അന്വേഷിക്കാന്‍ തയ്യാറാവണം. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്നം നോട്ട് ദുരിതമാണെന്നാണ് എല്ലാവരും കരുതുന്നത്. അത്തരത്തില്‍ ഒരു പ്രശ്നമുണ്ടായിരുന്നെങ്കില്‍ കൊച്ചിയില്‍ ഐഎസ്എല്‍ കാണാന്‍ ഇത്രയും ആളുകള്‍ എത്തില്ലായിരുന്നുവെന്നും ഉപവാസ സമരം ആരംഭിച്ച് സംസാരിക്കുന്നതിനിടെ കുമ്മനം അഭിപ്രായപ്പെട്ടു.
Discussion about this post