മഞ്ചേരി: മഞ്ചേരിയില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇപ്പോള്‍ അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ രാത്രിയിലാണ് സംഭവം.
ആസ്പത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഗര്‍ഭിണിയായ യുവതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വേദനയുള്ളതായി അറിയിച്ചപ്പോള്‍ മൂത്രമൊഴിക്കണം എന്ന പറഞ്ഞ് നഴ്സുമാര്‍ കക്കൂസിലേയ്ക്ക് പറഞ്ഞയയ്ക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
സംഭവ സമയത്ത് ഡോക്ടര്‍മാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഏതാനും നേഴ്സുമാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തിനു ശേഷം ഏറെ നേരം കഴിഞ്ഞാണ് ഡോക്ടര്‍ എത്തിയത്. ക്ലോസറ്റില്‍ പ്രസവിക്കുന്നത് സാധാരണ സംഭവമെന്നാണ് ആശുപത്രി ജീവനക്കാര്‍ യുവതിയ്ക്കും ബന്ധുക്കള്‍ക്കും നല്കിയ മറുപടി. പ്രസവം ബസ്സിലാകാം, ബസ് സ്റ്റോപ്പിലാകാം, വിമാനത്തിലാകാം. എവിടെ വേണമെങ്കിലും പ്രസവിക്കാം. ഇതൊക്കെ സാധാരണമാണെന്നാണ് സംഭവത്തില്‍ ലഭിച്ച മറുപടിയെന്ന് യുവതിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പട്ടികജാതി ആരോഗ്യവകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Discussion about this post