തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രിം കോടതി ഉത്തരവ്. സമുദായമോ മതമോ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് സുപ്രിം കോടതി ബഞ്ച് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് മതം, ജാതി, സമുദായം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വോട്ട് ചോദിക്കുന്നത് കുറ്റകരമാകും. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്.
അതേസമയം ഏഴംഗ ബഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ ഉത്തരവിനെ എതിര്‍ത്തിരുന്നു. മൗലികാവകാശമായ മതസ്വാതന്ത്ര്യം തെരഞ്ഞടുപ്പിലും വേണമെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയത്.
തിരഞ്ഞെടുപ്പില്‍ മതം, ജാതി, സമുദായം തുടങ്ങിയവ ഉപയോഗിച്ച് എതിരാളിയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമവും കുറ്റകരമായിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഴിമതിയായും ഭരണഘടനാ ലംഘനമായും കണക്കാക്കും. ജനപ്രാതിനിധ്യ നിയമം 123-ാം ;വകുപ്പ് പ്രകാരവും ഇത് കുറ്റകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് ലംഘിക്കുന്നവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കാനും ക്രിമിനല്‍ കേസ് ചുമത്താനും സാധിക്കും. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം വ്യക്തിയുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ ഭരണകൂടത്തിന് ഇടപെടാനാകില്ല. തിരഞ്ഞെടുപ്പ് മതേതരമായ ഒരു പ്രക്രിയയാണെന്നും കോടതി വിലയിരുത്തി.
മതസ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള അവസരം ഇതോടെ നഷ്ടപ്പെടും. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യാന്‍ മതസമുദായ നേതാക്കള്‍ ആഹ്വാനം ചെയ്യുന്നത് ഇനി കുറ്റകരമാകും
Discussion about this post