തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. ഫലമറിഞ്ഞ പതിമൂന്ന് വാര്‍ഡുകളില്‍ ഒമ്പതിടത്ത് എല്‍ഡിഎഫ് ജയിച്ചു. മൂന്നു വാര്‍ഡുകളില്‍ ബിജെപിയും രണ്ടിടത്ത് യുഡിഎഫും വിജയം കണ്ടു. മുന്നണി വിട്ടതിനുശേഷം ആദ്യമായി തനിയെ മല്‍സരിച്ച കേരള കോണ്‍ഗ്രസ് (എം) കോട്ടയം മുത്തോലി പഞ്ചായത്തില്‍ വിജയിച്ചു.
കോഴിക്കോട് തിരുവമ്പാടി മറിയപ്പുറം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചു. സിപിഎമ്മിലെ റംല ചോല 424 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വാര്‍ഡ് നിലനിര്‍ത്തി.
എറണാകുളം പെരുമ്പാവൂര്‍ കൂവപ്പടി പഞ്ചായത്ത് 10-ാം വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ഹരിനാരായണന് 70 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ആലപ്പുഴയില്‍ രണ്ടു ഗ്രാമപഞ്ചായത്തുകളും എല്‍ഡിഎഫ് നില നിര്‍ത്തി. കൈനകരി പഞ്ചായത്തില്‍ സിപിഎമ്മിലെ അനിത പ്രസാദും പുറക്കാട് നിജ അനില്‍ കുമാറും വിജയിച്ചു.
കൊല്ലം കോര്‍പറേഷനിലെ തേവള്ളി ഡിവിഷന് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ബി. ഷൈലജ 400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കൗണ്‍സിലറായിരുന്ന മകള്‍ കോകില എസ്. കുമാര്‍ വാഹനാപകടത്തില്‍ മരിച്ചതിനെതുടര്ന്നാണു ഉപതിരഞ്ഞെടുപ്പില്‍ ഷൈലജ ബിജെപി സ്ഥാനാര്‍ഥിയായത്. സിപിഎമ്മിലെ എന്‍എസ് ബിന്ദു രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍എസ്പിയിലെ എസ്. ലക്ഷ്മി മൂന്നാം സ്ഥാനത്തെത്തി. യുഡിഎഫിനെതിരെ ഇവിടെ വിമത രംഗത്തുണ്ടായിരുന്നു.
പത്തനംതിട്ട റാന്നിയില്‍ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയിലെ തങ്കപ്പന് പിള്ള 35 വോട്ടിനു ജയിച്ചു. ഇവിടെ തങ്കപ്പന് പിള്ളയുടെ മകന് പ്രകാശ് കഴിഞ്ഞ തവണ ജയിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പ്രചാരണത്തിനിടയില്‍ കണ്ണില്‍ പ്രാണി കടിച്ചു ഗുരുതരമായി പരുക്കേറ്റതായിരുന്നു കാരണം. പിന്നീട് ശരീരത്തെയാകെ ബാധിച്ചു. ഇപ്പോള്‍ നടക്കാന്‍ പോലും കഴിയില്ല.
കോട്ടയത്തെ മുത്തോലി പഞ്ചായത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിട്ടതിനു ശേഷം കേരള കോണ്‍ഗ്രസിന് ഒറ്റയ്ക്ക് വിജയം. വാര്‍ഡില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മും മല്‍സരിച്ചെങ്കിലും 71 വോട്ടിന് കേരള കോണ്‍ഗ്രസിന് വിജയിക്കുകയായിരുന്നു.
കാസര്‍കോട് മീഞ്ച ഗ്രാമപഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പു നടന്ന 11-ാം വാര്‍ഡ് (മജിബയല്‍) ഇടതുമുന്നണി പിടിച്ചെടുത്തു. ബിജെപി സ്ഥാനാര്‍ഥി ചന്ദ്രഹാസ ആല്‍വയെ 133 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയ പി.ശാന്താരാമഷെട്ടി (സിപിഐ)യാണു തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ച യശോദ മരിച്ചതിനെത്തുടര്‍ന്നാണ് മജിബയല്‍ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.
പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ സി.ഉഷ 18 വോട്ടിന് ജയിച്ചു. എല്‍ഡിഎഫ് വാര്‍ഡായിരുന്നു. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് അംഗം രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പാഴക്കോട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ലീഗിലെ ഗഫൂര്‍ കേ!ാട്ടൂര്ത്താഴത്ത് 48 വോട്ടിനു ജയിച്ചു. എല്‍ഡിഎഫ് വാര്‍ഡായിരുന്നു. അംഗം മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മങ്കരപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ എല്‍ഡിഎഫിലെ വി.കെ.ഷിബു 31 വോട്ടിനു ജയിച്ചു. യുഡിഎഫ് വാര്‍ഡായിരുന്നു. അംഗം കെ.കെ.ധന് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
കണ്ണൂര്‍ ചെറുപുഴ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡായ രാജഗിരിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അട്ടിമറി വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ലാലി തോമസ് ഒന്‍പതു വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഷൈനി റോയിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 339 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി വല്‍സ ജായിസ് വിജയിച്ചത്. ഇവരുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കാച്ചാണി വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചു. സിപിഎമ്മിലെ വികാസ് സി 585 വോട്ടുകള്‍ക്കാണ് ജയിച്ചത്.
Discussion about this post