ഡല്‍ഹി: സുരക്ഷ ഉറപ്പാക്കാന്‍ നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കും ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നു. മോട്ടോര്‍വാഹന നിയമഭേദഗതി ചര്‍ച്ചചെയ്യുന്ന സ്ഥിരം പാര്‍ലമെന്റ് സമിതിയുടേതാണു ശുപാര്‍ശ.
നാലു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്നും സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഹെല്‍മറ്റിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനു നടപടിയുണ്ടാവണം. നിശ്ചിത നിലവാരമുള്ള ഹെല്‍മറ്റുകള്‍ മാത്രം പുറത്തിറക്കാന്‍ നിര്‍മാതാക്കളെ നിയമപരമായി നിര്‍ബന്ധിതരാക്കണം. ഇതൊക്കെയാണ് സമിതി മുന്നോട്ട് വയ്ക്കുന്ന പുതിയ തീരുമാനങ്ങള്‍.
Discussion about this post