സിനിമ തിയറ്ററുകളില്‍ ദേശീയഗാനാലാപനം നിര്‍ബന്ധമാക്കിയതിനെതിരെ അസദുദ്ദീന്‍ ഒവൈസി. സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ എത്രപേര്‍ സന്തുഷ്ടരാണെന്ന് തനിക്കറിയില്ലെന്ന് ഓള് ഇന്ത്യ മജിലിസ് ഇത്തിഹാദുല്‍ മുസ്ലിമീന് (എം.ഐ.എം.) അധ്യക്ഷനും ഹൈദാരാബാദ് എംപിയുമായ ഒവൈസി പറഞ്ഞു. ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2017-ല്‍ സംസാരിക്കുമ്പോഴായിരുന്നു കോടതി ഉത്തരവിനെ കുറിച്ച് ഒവൈസിയുടെ പ്രതികരണം.
ബീഫ് നിരോധനത്തെ കുറിച്ചുള്ള ചോദ്യത്തിന് അറുത്തമാംസമാണെങ്കില് താന്‍ കഴിക്കുമെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം.
Discussion about this post