ആലപ്പുഴ: ചെങ്ങന്നൂരിൽ സ്‌കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. ചെങ്ങന്നൂർ പോലീസാണ് കേസ് എടുത്തത്. സ്‌കൂൾ ബസിന് തീപിടിയ്ക്കാൻ കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന് പിന്നാലെ ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർടിഒ ആർ രമണൻ വാഹനത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കേസ് എടുത്തത്. വിദഗ്ധ പരിശോധനയ്ക്കായി നാല് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പരിശോധനയിൽ ബസിന് എല്ലാ രേഖകളുമുണ്ടെന്ന് ആർടിഒ വ്യക്തമാക്കി.
രാവിലെയോടെയായിരുന്നു സ്‌കൂൾ ബസിന് തീപിടിച്ചത്. ആല ഗവ. ഹയർസെക്കന്ററി സ്‌കൂളിന് സമീപം ആയിരുന്നു സംംഭവം. മാന്നാർ ഭൂവനേശ്വരി സ്‌കൂളിലെ ബസാണ് കത്തി നശിച്ചത്. രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ബസിൽ നിന്നും പുക ഉയർന്നു. ഇതോടെ ഡ്രൈവർ വാഹനം നിർത്തി കുട്ടികളെ പുറത്തിറക്കുകയായിരുന്നു. ഇതിന് തൊട്ട് പിന്നാലെ വാഹനത്തിൽ തീ പടർന്നു. പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. സംഭവ സമയം ബസിൽ 17 കുട്ടികൾ ഉണ്ടായിരുന്നു.
Discussion about this post